നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ ഫെയ്സ്ബുക്ക് ആപ്പ്




കേരളത്തിലെ രാഷ്ട്രിയ നാടകം കണ്ട മടുത്തവർക്കും ,രാഷ്ട്രിയം ഏറെ ഇഷ്ടപെടുന്നവർക്കായി ഒരു പുതിയ ഫെയ്സ്ബുക്ക് ആപ്പ്.നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്നാണ് ഈ ആപ്പിൻറെ പേര് .ഇലക്ഷൻ സമയത്ത് ഇപ്പോൾ പ്രചാരണത്തിന് ആയുധം ആക്കിയ ഫെയ്സ്ബുക്കിലാണ് ഇതിനു പ്രചാരം .

 ഈ അവസരത്തിലാണ് നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമായി മാറുന്നത്. ഒരു ഉപയോക്താവ് ഏതു രാഷ്‌ട്രീയപാര്‍ട്ടിയിലാണ് വിശ്വസിക്കുന്നതെന്ന ഓപ്ഷന്‍ നല്‍കിയാല്‍, നിമിഷങ്ങള്‍ക്കകം, അയാള്‍ മുഖ്യമന്ത്രിയായാല്‍ ചെയ്യുന്ന അഞ്ചു കാര്യങ്ങള്‍ സഹിതമുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കുന്നത്. സിക്‌സന്റ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് പേര്‍ ഈ ആപ്പ് ഉപയോഗിച്ചുകഴിഞ്ഞു.

Related Posts :