കേരളത്തിലെ രാഷ്ട്രിയ നാടകം കണ്ട മടുത്തവർക്കും ,രാഷ്ട്രിയം ഏറെ ഇഷ്ടപെടുന്നവർക്കായി ഒരു പുതിയ ഫെയ്സ്ബുക്ക് ആപ്പ്.നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്നാണ് ഈ ആപ്പിൻറെ പേര് .ഇലക്ഷൻ സമയത്ത് ഇപ്പോൾ പ്രചാരണത്തിന് ആയുധം ആക്കിയ ഫെയ്സ്ബുക്കിലാണ് ഇതിനു പ്രചാരം .
ഈ അവസരത്തിലാണ് നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്ന ആപ്പ് ഫേസ്ബുക്കില്‍ തരംഗമായി മാറുന്നത്. ഒരു ഉപയോക്താവ് ഏതു രാഷ്‌ട്രീയപാര്‍ട്ടിയിലാണ് വിശ്വസിക്കുന്നതെന്ന ഓപ്ഷന്‍ നല്‍കിയാല്‍, നിമിഷങ്ങള്‍ക്കകം, അയാള്‍ മുഖ്യമന്ത്രിയായാല്‍ ചെയ്യുന്ന അഞ്ചു കാര്യങ്ങള്‍ സഹിതമുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കുന്നത്. സിക്‌സന്റ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് പേര്‍ ഈ ആപ്പ് ഉപയോഗിച്ചുകഴിഞ്ഞു.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കൾ ഉള്ള ഐആര്‍സിടിസി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഏതാണ്ട് ഒരു കോടിപ്പേരുടെ വിവരങ്ങളും അക്കൗണ്ടുകളും ചോര്‍ന്നതായി ഭയപ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ-കോമേഴ്സ് സൈറ്റാണ് ഐആര്‍സിടിസി. ലക്ഷകണക്കിന് പണിമിടപാടുകളാണ് ഈ സൈറ്റിലൂടെ നടക്കുന്നത്. അതിനാല്‍ തന്നെ പണമിടപാടുകളുടെയും, ക്രഡിറ്റ് കാര്‍ഡുകളുടെയും വിവരം ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം സംശയിക്കുന്നുണ്ട്. ചിലപ്പോള്‍ ചോര്‍ന്ന വിവരങ്ങള്‍ ദുരുപയോഗപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഐആര്‍സിടിസി അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഹാക്കിങ്ങിന്‍റെ നഷ്ടം എത്രത്തോളം എന്നത് കണക്കാകുകയാണ് എന്നാണ് ഐആര്‍സിടിസി അധികൃതര്‍ പറയുന്നത്. മഹാരാഷ്ട്ര പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഹാക്കിംഗ് ആയിരിക്കാം നടന്നത് എന്നാണ് ടെക് ലോകവും വിലയിരുത്തുന്നത്. എന്നാൽ ഇത് തികച്ചും തെറ്റായ ആരോപണം ആണെന്നും ചില അധികൃതർ പറഞ്ഞു.ഇന്ത്യയിലെ കോടി കണക്കിന് ഉപഭോക്താക്കൾ ഇപ്പോൾ ആശങ്കയിലാണ്.
കുട്ടികളുടെ ചില ചോദ്യത്തിന് മുൻപിൽ നമ്മൾ ചിലപ്പോള മുട്ടുകുത്തറുണ്ട് . "ഈ കോഴിയാണോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് ?" .ഇതിനുത്തരം ഇതുവരെ കണ്ടുപിടിചിട്ടില്ല .എന്നാൽ ലോകത്തില തന്നെ ആദ്യത്തേത് എന്ന് കരുതുന്ന ചില വസ്ത്തുക്കൾ നമ്മുക്ക് ഇവിടെ കാണാം .
ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി .ഏപ്രിൽ 28 ഉച്ചക്ക് 12:50 ന് ആന്ധ്രാ പ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിൽ നിന്നാണ് PSLV റൊക്കറ്റ് കുതിച്ചുയർന്നത് .20 മിനിറ്റ് 50 സെക്കന്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി ചേർന്നു .ഇതോടെ, ദിശാ നിർണയ ആവശ്യങ്ങൾക്ക് യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയുടെ സ്വന്തം സംവിധാനവും ലോകത്തിനു ലഭ്യമാകും .
ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിൽ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം 1ജി ഇന്നലെ വിജയകരമായി വിക്ഷേപിച്ചതോടെയാണു ഗതിനിർണയ സംവിധാനം പൂർണസജ്ജമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാലെ ട്വിറ്ററിലൂടെ ‘നാവിക്’ എന്ന പേരും പ്രഖ്യാപിച്ചു. ‘നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റലേഷൻ’ എന്നതിന്റെ ചുരുക്കെഴുത്താണിത്.
ഗതിനിർണയ സംവിധാനത്തിലെ ആദ്യ ഉപഗ്രഹം ഐആർഎൻഎസ്എസ് 1എ 2013 ജൂലൈയിലാണു വിക്ഷേപിച്ചത്. പിന്നീട് ഐആർഎൻഎസ്എസ് 1ബി (2014 ഏപ്രിൽ), 1സി (2014 ഒക്ടോബർ), 1ഡി (2015 മാർച്ച്), 1ഇ (2016 ജനുവരി), 1എഫ് (2016 മാർച്ച്) എന്നിവയും വിക്ഷേപിച്ചു. ആദ്യ നാല് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയപ്പോൾ തന്നെ ഗതിനിർണയ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
നമ്മുടെ സൈന്യത്തെയും സാധാരണക്കാരെയും മീന്‍പിടുത്തക്കാരെയും എല്ലാം ഒരുപോലെ സഹായിക്കുന്ന സംവിധാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് മാത്രമല്ല, സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണം ഫലം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും മികച്ച ഫീച്ചറുകളുമായി വൺ പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ആയ വൺ പ്ലസ് 3 , മെയ് മാസത്തോടെ വിപണിയിൽ എത്തിക്കും എന്നാണ് സൂചന.2016 ലെ ഫ്ലാഗ്ഷിപ്പ് കില്ലർ ആയി വീണ്ടും വിപണി പിടിച്ചടക്കാൻ വൺ പ്ലസ് ഒരുങ്ങി കഴിഞ്ഞു .2015 ലെ വൺ പ്ലസ്2 ൻറെ വരവോടെ ,ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും നല്ല ഫീച്ചറുകൾ ലഭ്യമാക്കുന്ന വൺ പ്ലസ് കമ്പനിയുടെ ആരാധകരുടെ എണ്ണത്തിൽ വല്യ വർധന ഉണ്ടായി .അതോടെ ലോകം മുഴുവൻ വൺ പ്ലസ് 3 യ്ക്ക് വേണ്ടി കാത്തിരിപ്പിലാണ് .
ഇന്ത്യൻ വിപണിയിൽ ഏതാണ്ട് ₹ 26,500 ആകും വില എന്നാണ് പ്രാഥമിക വിവരം .വൺ പ്ലസ് 3 ബെഞ്ച്‌മാർക്ക് എന്ന് കരുതുന്ന ഇമേജുകൾ winfuture തുടങ്ങിയ ടെക് വെബ്സൈറ്റ്കളിൽ ദ്രിശ്യമായി .
ഐ ഫോൺ 7 പുത്തൻ ഫീച്ചറുകളും കാത്തിരുപ്പും എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐ ഫോൺ 7 .കത്തിരിപിനു വിരാമം ഇട്ടുകൊണ്ട് ചില വെബ്സയിട്ടുകൾ ഐ ഫോൺ 7 2016 സെപ്റ്റംബർ റിലീസ് ചെയ്യുമെന്ന് അനൌദ്യോകിക റിപ്പോർട്ടുകൾ നൽകി
ഐ ഫോൺ 7 സവിശേഷതകൾ
13 MP പ്രൈമറി ക്യാമറ
8 MP സെക്കന്റ്‌റി ക്യാമറ
5.8 സ്ക്രീൻ
ബട്ടൺ ലെസ്സ് ഡിസൈൻ
വയർലെസ്സ് ചാർചിങ്ങ്
വാട്ടർ പ്രൂഫ്
സഫയർ ഗ്ലാസ് ഡിസ്പ്ലേ
മറ്റൊരു ഫീച്ചറായി പറയപെടുനത് ഹെഡ്ഫോൺ ജാക്കിന്റെ സ്ഥലം മാറ്റുകയൊ ഒഴിവാക്കുകയോ ചെയ്തേക്കാം .വിലയുടെ കാര്യത്തിലും ഇവാൻ പിന്നിൽ ആവിലെന്നാണ് നിഗമനം .1000-1200 ഡോളർ ആകും എന്നാണ് കണക്ക് , അതയിത് ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം രൂപയിൽ അടുത്ത് വരും .
മോട്ടോറോള ,തങ്ങളുടെ ഏറ്റവും വിറ്റഴിക്കപെട്ട ജി-3 സീരീസിനു ശേഷം ജി-4 സീരീസിന്റെ വാർത്തകൾ ഈയിടെ ഇൻറർനെറ്റിൽ കണ്ടു തുടങ്ങി .വരാനിരിക്കുന്ന ജി-4 ഫോണിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ് .
കഴിഞ്ഞ ആഴ്ച ലെനോവോ CEO ,പുതിയ ജി-4 ,ജി-4 പ്ലസ് എന്നി ഫോണുകൾ ജൂണോടെ പുറത്തിറക്കുമെന്ന് പ്രക്യാപിച്ചു .2016 മുതൽ വിപണിയിൽ ഇറങ്ങുന്ന ഫോണുകൾക്ക് ഫിങ്ങർപ്രിന്റ്റ് സ്കാനർ ഉണ്ടാകുമെന്നും അറിയിച്ചു .എന്നാൽ ഫോണിനെ കുറിച്ച മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല .
പല പ്രമുഖ ടെക് വെബ്സയിട്ടുകളും ജി-4 ന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.ഈ മോടെലിന്റെ ഫീച്ചറുകൾ ഏറ്റവും മികച്ചതാവും എന്നാണ് നിരിക്ഷകരുടെ പ്രവചനം .
ഫെയ്‌സ്ബുക്ക് സുരക്ഷ പിഴവ് കണ്ടെത്തിയ മലയാളി യുവാവിനു 7 ലക്ഷം രൂപ സമ്മാനം .അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത് കൊല്ലം സ്വദേശിയായ അരുൺ എസ് കുമാർ ആണ് .ഫെയ്‌സ്ബുക്ക് സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങൾ നൽകുന്നവരുടെ 'ഹാൾ ഓഫ് ഫെയിം' പട്ടികയിൽ ആദ്യത്തെ പത്തിലാണ് അരുണിന്റെ സ്ഥാനം .
ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കും അക്കൗണ്ട് ഉടമ അറിയാതെ കടക്കാന്‍ സഹായിക്കുന്ന, 'ഫുള്‍ അക്കൗണ്ട് ടേക്കോവര്‍' ( Full Account Takeover ) എന്ന് പേരിട്ട ബഗ് ആണ് അരുൺ കണ്ടെത്തിയത് .ഏത് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും അതിക്രമിച്ച് കയറി അക്കൗണ്ടിലെ സകല വിവരങ്ങളും 10 മിനിറ്റുകൊണ്ട് ഹാക്കര്‍ക്ക് ഏളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ ഇതുവഴി സദ്യമാകും.ഈ ഗുരുദര സുരക്ഷ പിഴവ് കണ്ടെത്തിയതിനാണ് 10,000 ഡോളർ (7,00,000 ₹ ) സമ്മാനമായി നൽകിയത് . ചാത്തന്നൂര്‍ എം.ഇ.എസ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കോളേജില്‍ ആറാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥിയാണ് അരുണ്‍
ലോകത്തില്ലെ ഏറ്റവും കനം കുറഞ്ഞ ലാപ്റ്റൊപ്പുമയി H.P രങ്കത്ത് എത്തി കഴിഞ്ഞു . H .P SPTECTRE X 360 എന്നാണ് ഈ ലാപ്ടോപ്പിനു പേര് നൽകിയിരികുന്നത് .വിലയുടെ കാര്യത്തിൽ ഇവൻ ഒട്ടും പിന്നിലല്ല .ഇതിന്റെ വില ഏതാണ്ട് Rs 1,12,000 വരും .നിലവിലുള്ള ഏറ്റവും കാണാം കുറഞ്ഞ ലാപ്ടോപ്പ് APPLE MACBOOK ആണ് ഇതിന്റെ വണ്ണം 13 ഇഞ്ചു ,എന്നാൽ H .P SPECTRE 10.2 ഇഞ്ചു മാത്രമാണ് .