സർക്കാർ വെബ്സൈറ്റ്  വീണ്ടും പാക്ക് ഹാക്കർമാർ തകർത്തു


മുൻപ് പല തവണ സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമങ്ങൾ നടത്തിയ പാക് ഹാക്കർമാർ ഇത്തവണ അതീവ രഹസ്യ സ്വഭാവം ഉള്ള ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ്പിന്റെ വെബ്സൈറ്റ്  ആണ് ഹാക്ക് ചെയ്തിരിക്കുന്നത് .

സൈറ്റ് ഏതാനും ദിവസങ്ങളായി തകരാറിലായിരുന്നു .ക്രാൻ എന്ന സ്വകാര്യ സ്ഥാപനമാണ് സൈറ്റ് നിയന്ത്രിക്കുന്നത് .സ്വകാര്യ സ്ഥാപനം ആണെങ്കിലും കെൽട്രോണിന്റെയും ഐടി മിഷന്റെയും  കീഴിലുള്ള സ്ഥാപനം ആണിത്.സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്ത് വിട്ടത് ഡയറക്ടർ  പ്രമോദ് ആണ് .

സൈറ്റിലുള്ള പല തന്ത്ര പ്രധാന രഹസ്യങ്ങളും ചോരുമോ എന്നുള്ള ഭീതിയിലാണ് സർക്കാർ.പാകിസ്ഥാനിൽ നിന്നാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.ഏകദേശം 22,000 സ്ഥാപനങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉണ്ട്.ഇതിൽ എയർപോർട്ട്, റിഫൈനറി ,ഐഎസ്ആർഓ എന്നി സ്ഥാപനങ്ങൾ ഉൾപെടും .കേന്ദ്ര ഇന്റലിജൻസ് ഉടനെ തന്നെ ഇതിൽ ഇടപെടും എന്നാണ് സൂചന .

ഇതിനു മുൻപും സർക്കാർ വെബ്സൈറ്റുകൾ പാക്ക് ഹാക്കർമാർ ഹാക്ക് ചെയ്തപ്പോൾ, കേരളത്തിൽ നിന്നുമുള്ള ഹാക്കിങ് ഗ്രൂപ്പ് ആയ കേരള സൈബർ വാരിയർസ്  ചുട്ട മറുപടി എന്നോണം പല പാക് വെബ്സൈറ്റുകളും ഹാക്ക് ചെയ്തു.

Related Posts :