മൈക്രോമാക്സ് ഡ്യൂവൽ 5 ഫസ്റ്റ് ഇമ്പ്രെഷൻ റിവ്യൂ


മൈക്രോമാക്സ് ചൈനീസ് കമ്പനികളോട് പൊരുതി നിൽക്കാൻ കെല്പുള്ള ഫ്ലാഗ്ഷിപ്പ് മോഡൽ ആയ മൈക്രോമാക്‌സ് ഡ്യൂവൽ 5 ആണ് ഇന്ന് വിപണിയിൽ എത്തിച്ചത് .ഒരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ അവകാശപെടുത്തുന്ന എല്ലാ നിലവാരവും പുലർത്തിയാണ് ഡ്യൂവൽ 5 പുറത്ത് ഇറക്കിയത് .


ഡിസൈനും ബിൽറ്റ് ക്വാളിറ്റിയും
ഡിസൈനിലും ബിൽറ്റ് ക്വാളിയിയിലും 100 ശതമാനം നീതി പുലർത്തി എന്ന തന്നെ നമ്മുക് പറയാം.എയർക്രാഫ്റ്റ്  ഗ്രേഡ് അലൂമിനിയം കൊണ്ടാണ് ബോഡി നിർമിച്ചിരിക്കുന്നത്.പിൻ ഭാഗത്തായി ഡ്യൂവൽ ക്യാമറ,ഫ്ലാഷ്,ഫിംഗർപ്രിന്റ് സ്കാനർ എന്നിവ നൽകിയിരിക്കുന്നു.ഇടത് ഭാഗത്തു  ഒരു സ്മാർട്ട് കീയും വലത് ഭാഗത്തു പവർ ബട്ടണും വോളിയം റോക്കർ കീയും നൽകിയിരിക്കുന്നു.താഴെയായി യുഎസ്‌ബി  ടൈപ്പ് സി പോർട്ട് ചാർജിങിനായി നൽകിയിരിക്കുന്നു .ഒപ്പം തന്നെ സ്പീക്കർ ഗ്രില്ലും ഭാഗിയായി നൽകിയിരിക്കുന്നു .


ക്യാമറ ക്വാളിറ്റി
ഡ്യൂവൽ 5ൽ എടുത്ത് പറയേണ്ടത് ക്യാമറ തന്നെയാണ് .രണ്ട്‌ ക്യാമറ 13 മെഗാപിക്സിൽ ക്യാമെറായാണ് നൽകിയിരിക്കുന്നത് .മികച്ച ക്യാമറ ക്വാളിറ്റിയാണ് ലഭിക്കുന്നത് ഐഫോൺ 7, വിവോ വി 5  ബൊക്കെ എഫ്ഫക്റ്റ് അടക്കം നമ്മക്ക് ഡ്യൂവൽ 5ൽ ലഭ്യമാണ്.സോണി IMX258 സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത് .

മറ്റ് ഫീച്ചറുകൾ
#4 ജി വോൾടീ സപ്പോർട്ട് ഡ്യൂവൽ സിം
#സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ
#5.5 എച്ഡി ഡിസ്പ്ലേ
#3200 എംഎഎച്  ബാറ്ററി
#ക്വിക്ക് ചാർജ് 3.0
#4 ജിബി  റാം ,128 ജിബി എക്സ്പാണ്ടബിൽ സ്റ്റോറേജ് ,മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്
#ബ്ലൂടൂത്ത് 4.1
മിലിറ്ററി ഗ്രേഡ് എൽ 5+സെക്യൂരിറ്റി നൽകുന്ന ആദ്യത്തെ ഇന്ത്യൻ ഫോൺ എന്നും കമ്പനി അവകാശപ്പെടുന്നു .


വില :₹24,999
ഇതേ നിലവാരം പുലർത്തുന്ന വിവോ വി 5,ഓപ്പോ F3 പ്ലസ് ,ജിയോണീ A1 എന്നിവയെ താരതമ്യം ചെയ്താൽ എന്തുകൊണ്ടും മികച്ചതാണ് മൈക്രോമാക്‌സ് ഡ്യൂവൽ 5

റിവ്യൂ കട  റേറ്റിംഗ് : 3.8/5

Related Posts :

2 Comments