ഇന്ത്യയുടെ സ്വന്തം വഴികാട്ടി


  • ഇന്ത്യയുടെ ഗതിനിർണയ  ഉപഗ്രഹം വിജയകരമായി ഭൂമിയുടെ  ഭ്രമണപഥത്തിൽ  എത്തി .ഏപ്രിൽ 28 ഉച്ചക്ക് 12:50 ന് ആന്ധ്രാ പ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിൽ നിന്നാണ് PSLV റൊക്കറ്റ് കുതിച്ചുയർന്നത് .20 മിനിറ്റ് 50 സെക്കന്റ്‌ കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ  എത്തി ചേർന്നു .ഇതോടെ, ദിശാ നിർണയ ആവശ്യങ്ങൾക്ക് യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയുടെ സ്വന്തം സം‌വിധാനവും ലോകത്തിനു ലഭ്യമാകും .

  • ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിൽ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം 1ജി ഇന്നലെ വിജയകരമായി വിക്ഷേപിച്ചതോടെയാണു ഗതിനിർണയ സംവിധാനം പൂർണസജ്ജമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാലെ ട്വിറ്ററിലൂടെ ‘നാവിക്’ എന്ന പേരും പ്രഖ്യാപിച്ചു. ‘നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റലേഷൻ’ എന്നതിന്റെ ചുരുക്കെഴുത്താണിത്.

  • ഗതിനിർണയ സംവിധാനത്തിലെ ആദ്യ ഉപഗ്രഹം ഐആർഎൻഎസ്എസ് 1എ 2013 ജൂലൈയിലാണു വിക്ഷേപിച്ചത്. പിന്നീട് ഐആർഎൻഎസ്എസ് 1ബി (2014 ഏപ്രിൽ), 1സി (2014 ഒക്ടോബർ), 1ഡി (2015 മാർച്ച്), 1ഇ (2016 ജനുവരി), 1എഫ് (2016 മാർച്ച്) എന്നിവയും വിക്ഷേപിച്ചു. ആദ്യ നാല് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയപ്പോൾ തന്നെ ഗതിനിർണയ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

  • നമ്മുടെ സൈന്യത്തെയും സാധാരണക്കാരെയും മീന്‍പിടുത്തക്കാരെയും എല്ലാം ഒരുപോലെ സഹായിക്കുന്ന സംവിധാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് മാത്രമല്ല, സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണം ഫലം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts :