മിസൈല്‍ പരീക്ഷണത്തിനു പണം: കിമ്മിന്റെ സൈബര്‍ പോരാളികള്‍ ഇന്ത്യന്‍ ബാങ്കുകളും ഹാക്ക് ചെയ്തു


ഉത്തരകൊറിയയിലെ ആണവപരീക്ഷണങ്ങള്‍ക്കു പണം കണ്ടെത്താനായി ഉത്തരകൊറിയന്‍ സൈബര്‍ പേരാളികള്‍ ഇന്ത്യ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളിലെ ബാങ്കുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ലസാറസ് എന്നറിയപ്പെടുന്ന സൈബര്‍ ആക്രമണം ഇന്ത്യക്കു പുറമേ യൂറോപ്, മധ്യ, തെക്കന്‍ അമേരിക്ക, ആഫ്രിക്ക, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ സാമ്പത്തികസ്ഥാപനങ്ങളെയാണു ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റഷ്യന്‍ ഗവേഷകര്‍ വെളിപ്പെടുത്തുന്നു. ഇന്ത്യ, പോളണ്ട്, തായ്‌ലന്‍ഡ്, നൈജീരിയ എന്നിവിടങ്ങളിലെ ബാങ്കുകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Related Posts :