വൈഫൈയെക്കാൾ നൂറ് മടങ്ങ് വേഗത്തിൽ ഇനി പുതിയ സേവനം


വൈഫൈയെക്കാൾ വേഗത്തിൽ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായാണ്  നെതെർലണ്ടിലെ ഒരു പറ്റം ഗവേഷകർ എത്തിയിരിക്കുന്നത് .ഇൻഡോഫിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ നൂതന രീതിക്ക് ജന്മം നൽകിയത്.

നിലവിലുള്ള വൈഫൈയെക്കാൾ 100 മടങ്ങ് വേഗതയിലാണ് ഇവ പ്രവർത്തിക്കുന്നത് .മനുഷ്യ ശരീരത്തിന് ഹാനികരം അല്ലാത്ത ഇൻഫ്രാറെഡ് വികാരണത്തിൽ ആണ് പ്രവർത്തിക്കുന്നത് ,കൂടുതൽ ഉപകരണങ്ങൾ ബന്ധിപ്പിക്കാനും സാധിക്കും.

സെക്കൻഡിൽ ഏകദേശം 40 ജിഗാ ബൈറ്റ് വേഗതയാണ് ഗവേഷകർ അവകാശപ്പെടുന്നത് .200 ടെറാഹെട്‌സ്  ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം.ഒപ്റ്റിക്കൽ ഫൈബർ ,ലൈറ്റ് ആന്റിനകൾ തുടങ്ങിയവ കൊണ്ടാണ് ഇത് നിർമിക്കുന്നത് എന്നതുകൊണ്ട് ,ചിലവ് കുറച്ചു ഇത് സ്ഥാപിക്കാനും കഴിയും.

Related Posts :