ഗൂഗിൾ 2005ൽ പുറത്തിറക്കിയ മെസ്സഞ്ചർ ആപ്പ് ആയ ഗൂഗിൾ ടോക്ക് ,2013 ഓട് കൂടി തന്നെ നിർത്തലാക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ തുടങ്ങിയിരുന്നു .ഗൂഗിൾ ടോക്കിനെ പൂർണമായും നിർത്താനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് .
ജൂൺ 26 ഓട് കൂടി ഗൂഗിൾ ടോക്കിനെ ഹാങ്ങ്ഔട്ട് ആപ്പ് കൊണ്ട് പുനഃപ്രതിഷ്ഠിക്കുകയാണ് .ഹാങ്ങ്ഔട്ട് ആപ്പ് പൂർണമായും ഗൂഗിൾ ടോക്ക് ആപ്പിനെ മാറ്റുകയും ,നിലവലിൽ ഉള്ള ഹാങ്ഔട്ട് മെസ്സേജുകൾ ആൻഡ്രോയിഡ് മെസ്സേജ് ആപ്പ് വഴി ഉപയോഗിക്കാനും കഴിയും.
ഗൂഗിൾ ടോക്ക് ജിമെയിൽ വഴിയാണ് ഉപഭോക്താക്കൾ ഉപയോഗിച്ചുകൊണ്ട് ഇരുന്നത്. ഈ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ ഹാങ്ങ്ഔട്ട് ആപ്പിൽ ഉപയോഗിക്കാം.
EmoticonEmoticon