ടെലികോം രംഗത് അത്ഭുതം സൃഷ്ടിച്ച ജിയോ, വമ്പൻ ഓഫറുകളുമായി ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ഇന്ത്യ മുഴുവൻ എത്തിക്കാനാണ് പുതിയ നീക്കം .ഞെട്ടിക്കുന്ന വേഗതയും അൺലിമിറ്റഡ് ഡാറ്റയും ആണ് ജിയോ വെൽക്കം ഓഫറായി 90 ദിവസം നൽകുന്നതെന്നും സൂചന ഉണ്ട്.
മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ പുറത്തിറക്കാൻ പോകുന്നത്.വേഗതയും,ഡാറ്റയും,സ്പെഷ്യൽ ഓഫറുകളും ആണ് ഇവ. നിരക്കുകളുടെ പൂർണ രൂപം ജിയോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല 500 രൂപ മുതൽ 5500 രൂപ വരെ ഉള്ള പ്ലാനുകൾ ആണ് ജിയോ പുറത്ത് ഇറക്കാൻ പോകുന്നത് 50 എം ബി പി എസ് മുതൽ 600 എം ബി പി എസ് വരെ വേഗതയും അൺലിമിറ്റഡ് ഡാറ്റാ സേവനങ്ങളും പ്രതീക്ഷിക്കാം .നിലവിൽ പൂനെയിലും മുംബൈയിലും മാത്രം ഉള്ള ഈ സേവനങ്ങൾ അടുത്ത മാസം പകുതിയോടു കൂടി ഇന്ത്യ മുഴുവനും എത്തിക്കാൻ കഴിയും എന്നാണ് ഔദ്യോഗിക അറിയിപ്പുകൾ.
EmoticonEmoticon