ഇനി ഐ ഫോൺ ചുവപ്പ് നിറത്തിലും


ആപ്പിൾ ഔദ്യോഗികമായി തങ്ങളുടെ പുതിയ ചുവപ്പ് നിറത്തിലുള്ള ഐ ഫോണുകളും ഇനി വിപണിയിൽ ലഭ്യമാക്കുമെന്ന്  അറിയിച്ചു.ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് എന്നിവക്ക് മാത്രമാണ് പുതിയ ചുവപ്പു നിറം നൽകി വിപണിയിൽ ഇറക്കാൻ പോകുന്നത്, ഐ പാഡ് ,ഐ പോഡ് എന്നിവയെകുറിച്ച ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

റെഡ് എന്ന പേരിൽ ഉപഭോകതാക്കളിലേക്ക് എത്തിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഐ ഫോണിന് നിറത്തിൽ മാത്രമല്ല ,വില്പനയിൽ നിന്ന് ലഭിക്കുന്ന ഒരു പങ്ക് എയ്ഡ്സ് ബാധിതരെ  സഹായിക്കാൻ കൂടി നൽകും എന്നും കമ്പനി അറിയിച്ചു .ഒരു ഫോൺ എന്നതിനേക്കാൾ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളി ആകാനും നിങ്ങള്ക്ക് അവസരം ലഭിക്കും.

Related Posts :